തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം (ഖുര്‍ആന്‍) അവതരിപ്പിച്ചത്.തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്.(15:9).
പരിശുദ്ധ ഖുര്‍ആന്‍ അറബി ഭാഷയിലാണ് അവതീര്‍ണ്ണമായത്. അതിലെഅക്ഷരങ്ങളും ശബ്ദവും ദൈവികമാണ്. ഏത് നബിയ്ക്കും അല്ലാഹു വഹ്യ്(ബോധനം) നല്‍കുന്നത് ആ പ്രവാചകന്റെ ഭാഷയിലാണെന്ന് ഖുര്ആന്പ്രഖ്യാപിക്കുന്നു. സന്ദേശം ലഭിയ്ക്കുന്ന പ്രവാചകനും അദ്ദേഹത്തിന്റെചുറ്റുമുള്ളവര്ക്കും മനസ്സിലാകണമെങ്കില്‍ അങ്ങനെ ആയിരിക്കുകയും വേണം.സത്യന്വേഷികള്‍ ആദ്യമായി ചെയ്യേണ്ടത് അറബി ഭാഷ പഠിച്ച് തനതായരൂപത്തില്‍ ഖുര്‍ആന്‍ ഗ്രഹിക്കുകയാണ്. അതിനു കഴിയാത്തഹതഭാഗ്യര്ക്ക് ഖുര്‍ആനെപ്പറ്റി ഒരേകദേശ ജ്ഞാനം ഉണ്ടാകാന്‍ വേണ്ടിമാത്രമാണ് ഖുര്‍ആന്‍ ഇതര ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തേണ്ടിവരുന്നത്. പരിശുദ്ധ ഖുര്‍ആന്റെ അമാനുഷികത നിലനിര്ത്തിക്കൊണ്ടുള്ളപരിഭാഷയുണ്ടാക്കുകയെന്നുള്ളത് മനുഷ്യകഴിവിന്നതീതമാണ്. ഖുര്‍ആന്‍പരിഭാഷ എന്നാല്‍ അതിനര്‍ത്ഥം ഖുര്‍ആന്‍ വ്യാഖ്യാനം എന്നു മാത്രമാണ്.അതിന്റെ യഥാര്‍ത്ഥമായ അര്‍ത്ഥം ഗ്രഹിക്കാന്‍ അറബി ഭാഷയിലൂടെ മാത്രമേസാധിക്കുകയുള്ളൂ. അല്ലാതെ മലയാളം ഖുര്‍ആനോ ഇംഗ്ലീഷ് ഖുര്ആനോഉണ്ടാക്കുവാന് ആര്‍ക്കും സാദ്ധ്യവുമല്ല. ഈയൊരു തത്വംമനസ്സിലാക്കിയിട്ടുവേണം ഖുര്‍ആന്‍ പരിഭാഷ വായിക്കുവാന്‍. മാനവസമൂഹത്തെ ഏകീകരിക്കുവാനും സമുദ്ധരിക്കുവാനും ഉതകുന്ന സാര്വ്വജനീനസിദ്ധാന്തങ്ങളാണ് വിശുദ്ധ ഖുര്‍ആനിലെ പ്രമേയങ്ങള്‍.അതൊരാവര്‍ത്തിയെങ്കിലും വായിച്ചു നോക്കുവാന്‍ കഴിയാത്തവരെപ്പോലെനിര്ഭാഗ്യവാന്മാര് ആരുണ്ട്? ഭാഷയാണിതിന് ഒന്നാമത്തെ തടസ്സം.മുസ്ലിങ്ങളില്‍ത്തന്നെ ഇന്ത്യയില്‍ ആയിരത്തിലൊരാള്‍ക്ക് പോലും അറബിഭാഷ നന്നായി അറിയുകയില്ല. പിന്നെ അമുസ്ലിങ്ങളുടെ കാര്യംപറയേണ്ടതില്ലല്ലോ. നാട്ടില്‍ പലയിടങ്ങളിലും ഖുര്‍ആന്‍ ക്ലാസ്സുകള്നടക്കുന്നുണ്ടെങ്കിലും പല സാഹചര്യങ്ങളാല്‍ അതില്‍ പങ്കെടുക്കാന്കഴിയത്തവരും ധാരാളം ഉണ്ട്. ഇക്കാരണത്താലാണ് മുസ്ലിം സമൂഹംഖുര്ആനികമായ ജീവിത നിര്‍ദ്ദേശങ്ങളില്‍ നിന്നുംവ്യതിചലിച്ചുപൊയ്കൊണ്ടിരിക്കുന്നത്.
പ്രവാചകനും, സ്വഹാബികളും താബിഉകളും സ്വലഫുസ്വാലിഹുകളും പറഞ്ഞുതന്നവ്യാഖ്യാനങ്ങള് വിശദമാക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്നിരവധിയുണ്ട്. വിശദമായ പഠനത്തിന് അവയുടെയും പണ്ഠിതന്മാരുടെയും സേവനംഉപയോഗപ്പെടുത്തണം എന്ന് ഉണര്‍ത്തുകയാണ്. ഈ സംരംഭത്തില്‍ മാനുഷികമായവല്ല തെറ്റ്കുറ്റങ്ങളും വന്നിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണമെന്ന്മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.
ഇതൊരു പ്രതിഫലാര്‍ഹമായ സല്‍ക്കര്‍മ്മമായി അല്ലാഹുസ്വീകരിക്കുമാറകട്ടെ! (ആമീന്‍)
Quran in malayalam
-------------------------------
Following are the core features of this app:
- Best font in all available apps
- Share hadith withing seconds
- Layout - is very simple and is user friendly.
- History - every word you ever viewed is stored in history.
More facilities... Check it yourself and give feedback forimprovement.
Source Data Collected by: http://www.keralasoft.com - Taken from http://www.quranmalayalam.com